Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്
80,000 കഴഞ്ഞ് സ്വർണം അതിന്റെ റെക്കോർഡ് കുതിപ്പ് തുടർന്ന് കൊണ്ടിരിക്കുകയാണ്. ഈ കല്യാണ സീസണിൽ തന്നെ സ്വർണത്തിന് ഇത്രയും വില ഉയർന്നതിന്റെ നിരാശയിലാണ് ഉപഭോക്താക്കൾ.
എന്നാൽ ഇന്നലത്തേത് വച്ച് നോക്കുമ്പോൾ സ്വർണവിലയിൽ ഇന്ന് നേരിയൊരിടിവുണ്ട്.
ഇന്നലെ ഈ മാസത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ 81,600 രൂപയാണ് പവന് ഉണ്ടായിരുന്നത്.
ഇന്ന് അതിൽ നിന്ന് 80 രൂപ കുറഞ്ഞ് 81,520 രൂപയിലേക്കെത്തിയിട്ടുണ്ട്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10190 രൂപയാണ് വില