Kerala
ഒറ്റയടിക്ക് 2000 ത്തിന്റെ വർദ്ധനവ്; സ്വർണവിലയിൽ കുതിപ്പ് തുടരുന്നു
സ്വര്‍ണ വിലയിലും തൃശൂർ പൂരത്തിന്റെ ആവേശം. പവൻ വില കൊട്ടിക്കയറി. ഒറ്റയടിക്ക് 2,000 രൂപയാണ് പവന് വർധിച്ചത്. ഇതോടെ ഒരു പവന് ഇന്നത്തെ വില 72,200 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 250 രൂപ വര്‍ധിച്ച് 9,025 രൂപയായി.
ശനിയും ഞായറും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെയും ഇന്നും വര്‍ധനവ് രേഖപ്പെടുത്തുകയായിരുന്നു. സ്വര്‍ണവില കൈയിലൊതുങ്ങാതെ കുതിക്കുമെന്ന ഘട്ടത്തില്‍ നിന്ന് കഴിഞ്ഞ ഏപ്രില്‍ 23 മുതൽ ആശ്വാസകരമായ രീതിയില്‍ വില കുറയാന്‍ ആരംഭിച്ചിരുന്നു. ആറു ദിവസത്തോളം സ്വര്‍ണവിലയില്‍ കുറവ് സംഭവിച്ചെങ്കിലും പിന്നെയും നേരിയ വര്‍ധനയുണ്ടായിരുന്നു.
അതിനുശേഷം ഒറ്റയടിക്ക് താഴ്ചയുണ്ടാകുകയും ഇപ്പോൾ രണ്ട് ദിവസമായി വീണ്ടും വര്‍ധിക്കുന്ന പ്രവണതയുമാണ് സ്വര്‍ണവിലയിലുള്ളത്.