Kerala
ബ്രേക്കിട്ട് സ്വർണവില; അപ്രതീക്ഷിത ഇടിവ്
താഴേക്ക് പോയ സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ മൂന്ന് ദിവസം സംസ്ഥാനത്ത് സ്വര്‍ണവില താഴേക്കിറങ്ങിയ ശേഷമാണ് ബ്രേക്കിട്ട് നിൽക്കുന്നത്.
സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു അവസരം കൂടിയാണ് ഇത്. ഒരു പവന്‍ സ്വര്‍ണത്തിന് 73,280 രൂപയാണ് വില. മൂന്ന് ദിവസത്തിനിടെ 1,760 രൂപയുടെ കുറവുണ്ടായിരുന്നു. 9,160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ശനിയാഴ്ച മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് കുറഞ്ഞത്.
ജൂലൈ ഒന്‍പതിന് 72,000 രൂപയായിരുന്ന സ്വർണം ഇരുപത്തിമൂന്നാം തീയതി ആയപ്പോഴേക്കും 75,040 രൂപയില്‍ എത്തിയിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.