Kerala
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി
ഇന്ന് സ്വർണം വാങ്ങാൻ ആഗ്രഹമുണ്ടായിട്ടും കാര്യമില്ല. സ്വർണത്തിന് ഇന്നും വില കുതിക്കുന്നു. വിവാഹ പാർട്ടികൾക്കും സാധാരണക്കാർക്കും ഈ സ്വർണ വില താങ്ങാവുന്നതിലും അപ്പുറമാണ്.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും സ്വർണ നിക്ഷേപങ്ങളിലെ നേട്ടങ്ങളും സ്വർണ വിലയെ സ്വാധീനിക്കുന്നു. ഇന്ന് പവന് 160 രൂപയാണ് ഉയർന്നത്. തുടർച്ചയായ നാലാം ദിവസമാണ് സ്വർണ വില ഉയർന്നത്.
അഭ്യന്തര വിപണി കരുത്താർജ്ജിരക്കുന്നു. മാത്രമല്ല കേരള ചരിത്രത്തിലെ റെക്കോർഡ് വിലയിലാണ് ഇന്ന് സ്വർണ വില ഉയർന്നത്.