Kerala
ഇടിവ് തുടരുന്നു; ഇന്നത്തെ സ്വർണവില അറിയാം
ഇന്നലെയും കുത്തനെ ഇടിഞ്ഞ സ്വർണവില ഇന്നും താഴേക്ക് തന്നെയാണ് കുതിപ്പ് തുടരുന്നത്. പവന് ഇന്നലെ ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്.
ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,040 രൂപയായി. ഗ്രാമിന് ആനുപാതികമായി 20 രൂപ കുറഞ്ഞു. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പത്തുദിവസത്തിനിടെ പവന് 4000ലധികം രൂപയാണ് കുറഞ്ഞത്.
സ്വര്‍ണവില കൈയിലൊതുങ്ങാതെ കുതിക്കുമെന്ന ഘട്ടത്തിൽ നിന്ന കഴിഞ്ഞ ഏപ്രിൽ 23 മുതലാണ് ആശ്വാസകരമായ രീതിയിൽ വില കുറയാൻ ആരംഭിച്ചത്. ആറു ദിവസത്തോളം സ്വർണവിലയിൽ കുറവ് സംഭവിച്ചെങ്കിലും പിന്നെയും നേരിയ വർധന വിലയിൽ സംഭവിച്ചിരുന്നു. അതിനുശേഷമാണ് ഒറ്റയടിക്ക് ഇത്രയും വലിയൊരു താഴ്ച സ്വർണവിലയിൽ സംഭവിക്കുന്നത്.