Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വൻകുതിപ്പ്. പവന് ഒറ്റയടിക്ക് 840 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്റെ ഇന്നത്തെ വില 74,280 രൂപയാണ് ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 9285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1400 രൂപയാണ് സ്വർണത്തിനു വര്‍ധിച്ചത്.
സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം വിവാഹത്തിനായി കൂടുതൽ ആളുകളും മുന്‍കൂര്‍ ബുക്കിംങ് സംവിധാനമാണ് തെരഞ്ഞെടുക്കുന്നത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.