Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്
സ്വർണവില വീണ്ടും കൂടി. പവന് 840 രൂപ കൂടി 99,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 105 രൂപ വർധിച്ച് 12,485 രൂപയായി. കഴിഞ്ഞമാസം അവസാനം 99,000ൽ താഴെയെത്തിയ സ്വർണവില ഇന്നലെ പവന് 120 രൂപ വർധിച്ചതോടെയാണ് വീണ്ടും 99,000ന് മുകളിൽ എത്തിയത്. 99,040 രൂപയാണ് ഇന്നലത്തെ സ്വർണവില.
കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെയാണ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവില ഒരു ലക്ഷത്തിൽ താഴെയെത്തിയത്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയർന്നിരുന്നു. ശനിയാഴ്ച 1,04,440 രൂപയായി ഉയർന്ന് സർവകാല റെക്കോർഡ് ഇട്ടിരുന്നു. ഇതിന് ശേഷമാണ് സ്വർണവില കുറഞ്ഞ് തുടങ്ങിയത്.