Kerala
70,000 കടന്നു സ്വർണവില, ചരിത്രം
സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണ വില 70,000 തൊട്ടു. ഇന്ന് കേരളത്തിൽ സ്വർണത്തിന്റെ വില 70,160 രൂപയായി ഉയർന്നു. പവന് ഇന്ന് 200 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന് 25 രൂപ ഉയർന്ന് 8770 രൂപയായാണ് സ്വർണത്തിന്റെ വില ഉയർന്നത്.
ലോകവിപണിയിലും കഴിഞ്ഞ ദിവസം സ്വർണം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്പോട്ട് ഗോൾഡിന്റെ വില വെള്ളിയാഴ്ച 3200 ഡോളർ കടന്നു. രണ്ട് ശതമാനം വർധനയാണ് സ്പോട്ട് ഗോൾഡിനുണ്ടായത്. 3,235 ഡോളറിലേക്കാണ് സ്പോട്ട് ഗോൾഡിന്റെ വില കയറിയത്. ഈയാഴ്ച മാത്രം ആറ് ശതമാനം നേട്ടമാണ് സ്പോട്ട് ഗോൾഡിനുണ്ടായത്.