Kerala

സ്വർണവില വീണ്ടും കുതിച്ചുയർന്നു; പവന് 1,280 രൂപയുടെ വർധന

Posted on

 

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. പവന് 1,280 രൂപ വർധിച്ച് 92,800 രൂപയായി. ഗ്രാമിന് 160 രൂപ ഉയർന്ന് 11,600 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 9,495 രൂപയും പവന് 75,960 രൂപയുമായി.

രാജ്യാന്തര വിപണിയിലെ സ്വർണവിലയിലുണ്ടായ മുന്നേറ്റവും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് ആഭ്യന്തര വിപണിയിൽ വില ഉയരാൻ കാരണമായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വലിയ ഇടിവ് നേരിട്ട സ്വർണവിലയാണ് ഇപ്പോൾ തിരിച്ചുകയറുന്നത്.

രാജ്യാന്തര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില 1.6 ശതമാനം ഉയർന്ന് ഔൺസിന് 3,622.91 ഡോളറിലെത്തി. ഈ ആഴ്ച ഇതുവരെ 2.7 ശതമാനത്തിന്റെ നേട്ടമാണ് സ്വർണം രേഖപ്പെടുത്തിയത്. അമേരിക്കൻ ഓഹരി വിപണിയിലെ വിൽപന സമ്മർദം കുറഞ്ഞതും സ്വർണത്തിന് കരുത്തായി.

അതേസമയം, വിലയിലെ നിലവിലെ തിരിച്ചുവരവ് സ്ഥിരമായ മുന്നേറ്റത്തിന്റെ സൂചനയാണെന്ന് വിലയിരുത്താനാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. വെള്ളിവിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന് അഞ്ച് രൂപ വർധിച്ച് 170 രൂപയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version