Kerala
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്:22 കാരറ്റ് സ്വർണം ഗ്രാമിന് 155 രൂപയാണ് കുറഞ്ഞിരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 155 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
പവൻ വിലയിൽ കണക്കാക്കുമ്പോൾ 1240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഗ്രാമിന് 13,235 രൂപയിലും പവന് 1,05,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്