India
ഗോവയില്‍ നിശാക്ലബില്‍ തീപിടിത്തം, 23 മരണം
പനാജി: ഗോവയില്‍ നിശാ ക്ലബ്ലിലുണ്ടായ തീപിടിത്തത്തില്‍ 23 പേര് മരിച്ചു. വടക്കന്‍ ഗോവയിലെ അര്‍പോറയിലുള്ള ക്ലബിലാണ് അപകടം ഉണ്ടായത്.
എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം. വിനോദ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ച ബിര്‍ച്ച് ബൈ റോമിയോ ലെയ്ൻ എന്ന ക്ലബിലാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അടുക്കള തൊഴിലാളികളാണെന്നാണ് വിലയിരുത്തല്‍.
മൂന്നോ നാലോ പേര് വിനോദസഞ്ചാരികളും ഉണ്ടെന്നാണ് വിവരം. അപകടത്തില്‍ മൂന്നുപേര്‍ പൊള്ളലേറ്റും മറ്റുള്ളവര്‍ തീപ്പിടിത്തവും പുകയും മൂലം ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.