Kerala

എഫ്‍സിആര്‍എ വിവാദത്തിൽ പ്രതികരിച്ച് ജോര്‍ജ് കുര്യൻ

Posted on

കോട്ടയം: എഫ്സിആർഎ നിയമഭേദഗതി വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കേന്ദ്ര മന്ത്രിയും കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ ജോർജ് കുര്യൻ. പുതിയ ഭേദഗതിയിലുള്ളത് ഗുണപരമായ നിര്‍ദേശങ്ങളാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

കോടതിയിൽ ഇതിനെ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയുമെന്നും ജോര്‍ജ് കുര്യൻ പ്രതികരിച്ചു. അപ്പീലിന് പോകാൻ കഴിയുമെന്നും ഇതിലൂടെ എഫ്‍സിആര്‍എ അവകാശമായി മാറുകയാണെന്നും എതിർക്കുന്നവർ ഇക്കാര്യം കൂടി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനൊരു അവസരം ഇനി ഉണ്ടാകില്ലെന്നും ജോർജ് കുര്യൻ പറഞ്ഞു.

പ്രവർത്തനം ഇല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കുമെന്ന നിയമവുമുണ്ട്. ആരാധനാലയങ്ങൾ ഏറ്റെടുക്കുമെന്ന പ്രചാരണം തെറ്റാണ്, ഇതൊരു നയം മാറ്റമാണ്. പോസിറ്റീവ് സമീപനമാണ് എന്നും അദ്ദേഹം പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version