Kerala

കമ്മ്യൂണിസത്തിന്റെ കാലം കഴിഞ്ഞെന്ന് തിരുവല്ല എംഎൽഎ; അങ്ങനെ പറയുന്നവർക്ക് ജീവിച്ചിരിക്കാൻ അര്‍ഹതയുണ്ടോ എന്ന് ജി സുധാകരൻ

Posted on

തിരുവനന്തപുരം: കമ്മ്യൂണിസത്തിന്റെ കാലം കഴിഞ്ഞെന്ന് നിയമസഭയില്‍ പറഞ്ഞ യുഡിഎഫ് അംഗം വര്‍ഗീസ് മാമ്മന് മറുപടിയുമായി ജി സുധാകരൻ. കമ്മ്യൂണിസത്തിന്റെ കാലം കഴിഞ്ഞെന്ന് പറയുന്നവര്‍ക്ക് ജീവിച്ചിരിക്കാന്‍ അര്‍ഹതയുണ്ടോയെന്ന് ജി സുധാകരന്‍ ചോദിച്ചു.

കമ്മ്യൂണിസം വെറുക്കെപ്പട്ട വിശ്വാസ പ്രമാണമാണെന്നായിരുന്നു കേരള കോണ്‍ഗ്രസിന്റെ വര്‍ഗീസ് മാമ്മന്‍ എംഎല്‍എ പറഞ്ഞത്. കമ്മ്യൂണിസത്തിന്റെ കാലം കഴിഞ്ഞെന്നും വര്‍ഗീസ് മാമ്മന്‍ പറഞ്ഞു. ബജറ്റുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചര്‍ച്ച നടന്നപ്പോഴായിരുന്നു വര്‍ഗീസ് മാമ്മന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇതേ വിഷയത്തില്‍ സംസാരിക്കുമ്പോഴായിരുന്നു വര്‍ഗീസ് മാമ്മന് ജി സുധാകരന്‍ മറുപടി നല്‍കിയത്.

‘കമ്മ്യൂണിസം ലോകത്ത് തകര്‍ക്കപ്പെട്ട തത്വസംഹിതയില്‍ വെറുക്കപ്പെട്ട വിശ്വാസപ്രമാണമാണ്. എന്നിട്ടും രവീന്ദ്രന്‍ മാഷിനെ പോലുള്ള വലിയ അധ്യാപകര്‍ തങ്ങളെപ്പോലുള്ള പുതുതലമുറയെ ഞെട്ടിപ്പിക്കുന്ന രീതിയിലാണ് ഇവിടെ പ്രസംഗം നടത്തിയത്. കമ്മ്യൂണിസത്തിന്റെ കാലം കഴിഞ്ഞു.

മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിലെ ആശയങ്ങള്‍ നാടിനെ പുതുയുഗത്തിലേക്ക് നയിക്കുന്ന ആശയങ്ങളാണ്. ബജറ്റിനെ പിന്തുണയ്ക്കുന്നു’ എന്നായിരുന്നു വര്‍ഗീസ് മാമ്മന്‍ പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു ജി സുധാകരന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version