Kerala
കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്തു; ജി സുധാകരനെതിരെ വീണ്ടും സൈബർ ആക്രമണം
ആലപ്പുഴ: കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരെ വീണ്ടും സൈബർ ആക്രമണം.
സുധാകരന്റെ കുടുംബത്തെ അടക്കം അധിക്ഷേപിച്ചാണ് ഫേസ്ബുക്ക് പോസ്റ്റുകൾ. രക്തസാക്ഷിയുടെ സഹോദരനല്ലായിരുന്നെങ്കിൽ മറ്റൊരു പേര് വിളിച്ചേനെ എന്നാണ് അധിക്ഷേപം.
സുധാകരനെതിരെ ഫേസ്ബുക്കിൽ തെറി വിളിയുമുണ്ടായി. ആലപ്പുഴയിൽ നടന്ന കെപിസിസിയുടെ സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് സൈബർ ആക്രമണം. അനിഷ് പിഎസ് എന്ന പ്രൊഫൈലിൽ നിന്ന് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.