Kerala
കരുവന്നൂരിൽ ഗുരുതരമായ ക്രമക്കേട് നടന്നുവെന്നതിൽ തർക്കമില്ലെന്ന് ജി സുധാകരൻ
കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്നുവെന്നതിൽ തർക്കമില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. സഹകരണ വകുപ്പ് കൈകാര്യം ചെയ്ത തനിക്ക് അത് മനസിലാകും. എ.സി മൊയ്തീനും പി രാജീവിനും എതിരായ ആരോപണങ്ങളിൽ അന്വേഷണം നടക്കട്ടെയെന്നും ജി സുധാകരൻ പറഞ്ഞു
ഗുരുതരമായ ക്രമക്കേട് നടന്നുവെന്നത് വസ്തുതയാണ്. ആരാണെന്നും ഏതാണെന്നുമുള്ള രേഖകൾ തന്റെ പക്കലില്ല. ഇ ഡിയുടെ അന്വേഷണം ആർക്കും മാറ്റി മറിക്കാൻ കഴിയില്ല. എന്നാൽ ഇ ഡിയുടെ അന്വേഷണം പൂർണമായി വിശ്വസിക്കാൻ കഴിയില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇ ഡി അന്വേഷണമുണ്ടോയെന്നും സുധാകരൻ ചോദിച്ചു.