Kerala
ഫ്രഷ്‌കട്ട് സമരത്തിലെ അക്രമത്തിനു പിന്നില്‍ ഗൂഢാലോചന; ആരോപണവുമായി കര്‍ഷക കോണ്‍ഗ്രസ്
കോഴിക്കോട്: താമരശ്ശേരി അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ സമരത്തിലെ സംഘര്‍ഷത്തില്‍ ഡിഐജി യതീഷ് ചന്ദ്രക്കെതിരെ ആരോപണവുമായി കര്‍ഷക കോണ്‍ഗ്രസ്.
സമരത്തിലെ അക്രമത്തിന് പിന്നില്‍ ഡിഐജി യതീഷ് ചന്ദ്രയാണെന്ന് ആരോപിച്ച് കര്‍ഷക കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. സമരം അക്രമാസക്തമാക്കുന്നതിന് പിറകില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിക്കുന്നു.
താമരശ്ശേരിയിലെ അറവുമാലിന്യ മാലിന്യ സംസ്‌കരണ പ്ലാന്റ് ഫ്രഷ് കട്ടിനെതിരായ സമരം പൊളിക്കാന്‍ ഡിഐജി യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തിയെന്നും ഫ്രഷ് കട്ട് മുതലാളിമാരും ഡിഐജിയും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്നുമാണ് ആരോപണം.
പൊലീസ് ടിയര്‍ ഗ്യാസും ഗ്രനേഡും എറിഞ്ഞപ്പോള്‍ സമരക്കാര്‍ ചിതറിയോടി. ഈ സമയത്താണ് ഫാക്ടറിക്ക് സമീപം തിവെയ്പ്പുണ്ടായത്. ഇതില്‍ കമ്പനി ഉടമകളും പൊലീസും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്.