Kerala
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ
പത്തനംതിട്ട : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ. പത്തനംതിട്ട സ്വദേശി കാർത്തിക പ്രദീപിനെയാണ് എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയത്.
‘ടേക്ക് ഓഫ് ഓവർസീസ് എഡ്യൂക്കേഷണൽ കൺസൾട്ടൻസി’ ഉടമയാണ് കാർത്തിക പ്രദീപ്. യു കെ അടക്കമുള്ള രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് യുവതി തട്ടിപ്പ് നടത്തിയിരുന്നത്.