Kerala

ഓർഡർ ചെയ്തപ്പോൾ കിട്ടിയത് ഗുണനിലവാരമില്ലാത്ത സാരി; ആലപ്പുഴയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് പിഴ ചുമത്തി

Posted on

കോട്ടയം: ഗുണനിലവാരമില്ലാത്ത സാരി വിറ്റ സ്ഥാപനത്തിന് പിഴ ചുമത്തി. ആലപ്പുഴയിൽ പ്രവർത്തിക്കുന്ന ഇഹ ഡിസൈൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ്‌ സാരിയുടെ വില പലിശസഹിതം തിരിച്ച് നൽകാനും നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാനും ഉത്തരവിട്ടത്‌. പരസ്യത്തിൽ അവകാശപ്പെട്ട ഗുണനിലവാരമില്ലാത്ത സാരി നൽകിയതിനാണ് പിഴ ചുമത്തിയത്. കോട്ടയം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനാണ് പിഴയിട്ടത്.

സംഭവത്തിൽ കോട്ടയം കൊച്ചുപറമ്പ് വീട്ടിൽ ജിൻസി പ്രദീപാണ് പരാതി നൽകിയത്. 2024 ഓഗസ്റ്റ് 26-നാണ് ഇവർ സോഷ്യൽ മീഡിയയിലെ പരസ്യ വീഡിയോ കണ്ട് സ്ഥാപനത്തിൽനിന്ന് 2,600 രൂപ വീതം നൽകി രണ്ട് സാരികൾ ഓർഡർ ചെയ്‌ത്.

പറഞ്ഞ സമയത്തിനുള്ളിൽ സാരികൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഓർഡർ ക്യാൻസൽ ചെയ്ത് തുക റീഫണ്ട് ആവശ്യപ്പെട്ടു. എന്നാൽ 42 ദിവസങ്ങൾക്കുശേഷം 2024 ഒക്ടോബർ ഏഴിന് ഒരു സാരിയും ഒക്ടോബർ എട്ടിന് രണ്ടാമത്തെ സാരിയും ജിൻസിക്ക് കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version