Kerala
കള്ളക്കേസെന്ന് വ്യക്തമെങ്കിലും തുടർന്നുള്ള നിയമനടപടികളിൽ നിന്ന് സിസ്റ്റർമാരെ രക്ഷിച്ചെടുക്കണം’; ടി സിദ്ദിഖ്
കൊച്ചി: കന്യാസ്ത്രീകളുടെ മോചനത്തിൽ കെ സി വേണുഗോപാലിന് നന്ദി പറഞ്ഞ് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്.
വിഷയം അറിഞ്ഞപ്പോൾ ആദ്യം ഇടപെട്ടത് കെ സി വേണുഗോപാൽ ആണെന്നും ഛത്തീസ്ഗഡിലേക്ക് കോൺഗ്രസ് എംപിമാരെ അയച്ചതും കന്യാസ്ത്രീകളുടെ വീട് സന്ദർശിച്ച് വാഗ്ദാനം നല്കി യതുമായ കെ സിയുടെ നിരവധി ഇടപെടലുകൾ വിഷയത്തിൽ ഏറെ നിർണായകമായി എന്നും ടി സിദ്ദിഖ് പറഞ്ഞു.
കോൺഗ്രസ് എംപിമാരുടെയും എംഎൽഎമാരുടെയും പ്രതിഷേധവും ഈ വിഷയത്തിൽ ഫലം കണ്ടുവെന്നും ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.