Kerala
ഫ്രാൻസിസ് ജോർജ് എം പി കളരിയമ്മാക്കൽ കടവ് സന്ദർശിച്ചു ,ഉദ്യേഗസ്ഥരുമായി ചർച്ച നടത്തി
പാലാ: ശനിയാഴ്ച കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ട വിദ്യാർത്ഥികൾക്കായി തെരെച്ചിൽ നടത്തവെ കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് പാലാ കളരിയമ്മാക്കൽ കടവ് സന്ദർശിച്ചു.
ഉദ്യോഗസ്ഥരുമായി രക്ഷാപ്രവർത്തന ചർച്ചകൾ നടത്തി.ഇടുക്കി എം പി ഡീൻ കുര്യാക്കോസും രാവിലെ സ്ഥലത്തെത്തിയിരുന്നു. ഇന്നലെയുള്ളതിലും ജലനിരപ്പ് ഉയർന്ന കാര്യവും ഉദ്യോഗസ്ഥർ എം പിയെ ധരിപ്പിച്ചു. മുണ്ടക്കയം സ്വദേശി ആൽബിൻ്റെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു.
ഫ്രാൻസിസ് ജോർജിനൊപ്പം ടോണി തൈപ്പറമ്പിൽ ,തഹസിൽദാർമാർ എന്നിവരും സന്നിഹിതരായിരുന്നു.