Kerala

ജനവാസ മേഖലയോട് ചേര്‍ന്ന് വനം വകുപ്പ് പാമ്പുകളെ തുറന്നു വിടുന്നതായി പരാതി

Posted on

തൃശൂര്‍ കുതിരാന്‍ ജനവാസ മേഖലയോട് ചേര്‍ന്ന് വനം വകുപ്പ് പാമ്പുകളെ തുറന്നു വിടുന്നതായി പരാതി. ഇന്നലെ നാട്ടുകാര്‍ വനം വകുപ്പിന്റെ വാഹനം തടഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടികൂടിയ പാമ്പുകളെയാണ് കുതിരാന്‍ ക്ഷേത്ര പരിസരത്ത് തുറന്നു വിടുന്നത് എന്നാണ് പരാതി.

കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു വീട്ടിലെ ശുചിമുറിയില്‍ വച്ച് രണ്ടര വയസുള്ള ഒരു കുട്ടിക്ക് പാമ്പുകടിയേല്‍ക്കുന്ന സാഹചര്യമുണ്ടായിരുന്നു. അതും ശംഖുവരയന്‍ ഇനത്തില്‍ പെട്ട പാമ്പായിരുന്നു.

ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. വിവിധ മേഖലകളില്‍ നിന്ന് പിടികൂടുന്ന ഉഗ്രവിഷമുള്ള പാമ്പുകളെ കുതിരാന്‍ ക്ഷേത്രത്തിന് സമീപം ജനവാസ മേഖലയ്ക്കടുത്ത് തുറന്നുവിടുന്നുവെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version