India
ടേക്ക് ഓഫിന് പിന്നാലെ കാർഗോ വിമാനം തകർന്നു വീണു
യുഎസിലെ കെൻ്റക്കിയിൽ ടേക്ക് ഓഫിന് പിന്നാലെ കാർഗോവിമാനം തകർന്നു വീണു
ലൂയിസ് വില്ലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നതിനിടെയായിരുന്നു അപകടം. വിമാനത്തിൽ മൂന്ന് ജീവനക്കാരാണുണ്ടായിരുന്നത്.
ഹോണോലുലുവിലേക്ക് പുറപ്പെടാനിരുന്ന വിമാനം വ്യവസായ മേഖലയിലാണ് തകർന്ന് വീണത്.
നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.