Kerala

തിരുവല്ല കുന്നന്താനത്ത് റബർ ഫാക്ടറിയിൽ തീപിടുത്തം

Posted on

തിരുവല്ല കുന്നന്താനത്ത് റബർ ഫാക്ടറിയിൽ തീപിടുത്തം. അഗ്നിശമനസേന എത്തി തീ അണച്ചു. കുന്നന്താനത്ത് പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയൽ നഗറിലെ ജി കെ റബേഴ്സ് എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. സ്ഥാപനത്തിലെ തെർമൽ ഫ്ലൂയിഡിലാണ് തീ പടർന്നത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം.

തിരുവല്ലയിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് അഗ്നി ശമനസേന അംഗങ്ങൾ ചേർന്ന് തീ അണയ്ക്കുകയായിരുന്നു. സേനയുടെ സമയോചിത ഇടപെടൽ മൂലം ഭീമമായ അളവിൽ റബർ ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്ന ഭാഗത്തേക്കും സമീപത്തുള്ള മറ്റ് സ്ഥാപനങ്ങളിലേക്കും തീ പടരുന്നത് തടയാനായി.

സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ കെ സതീഷ് കുമാർ, ഓഫീസർമാരായ മുഗേഷ് കുമാർ, അനിൽ, വിനോദ് ടൈറ്റസ്, ശ്രീദാസ്,നന്ദു മനോജ്‌, ഷിബു, സുധീഷ്, ലാലു എന്നിവർ അടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version