Kerala
തേർവീട് ദേവീക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തം
കോഴിക്കോട് തേർവീട് ദേവീക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തം. കോഴിക്കോട് നാലാംഗേയ്റ്റ് സ്വദേശി അൻവർ ഹുസൈന്റെ കെട്ടിടത്തിലാണ് തീ പടർന്നത്. ഫയർഫോഴ്സ് എത്തി തീ അണച്ചു. ആർക്കും പരുക്കില്ല.
ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കോഴിക്കോട് ജോസഫ് റോഡിൽ, തേർവീട് ദേവീക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടത്തിന് തീ പിടിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടിക്കുന്ന സമയത്ത് കെട്ടിടത്തിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഫയർഫോഴ്സിന്റെ സംയോജിതമായ ഇടപെടൽ കാരണമാണ് അപകടം ഒഴിവായതെന്ന് മൂന്നാംലുങ്കൽ കൗൺസിലർ റംലത്ത് പറഞ്ഞു.