India
മുംബൈയിലെ വസ്ത്ര നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം; മൂന്ന് പേർക്ക് പരിക്ക്
മുംബൈ: മുംബൈ ഘാട്കോപ്പറിൽ വസ്ത്ര നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം. മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ രാജവാദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10.22ന് ആയിരുന്നു സംഭവം. മൂന്ന് നില കെട്ടിടത്തിലെ രണ്ടാം നിലയിൽ നിന്നാണ് തീ പടർന്നത്. സ്റ്റീം ഇരുമ്പ് തകരാറിലായതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം.
മുംബൈ അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി സമയോചിതമായി ഇടപെട്ടതിനെ തുടർന്ന് തീ നിയന്ത്രണ വിധേയമാകുകയായിരുന്നു.