Kerala
തലസ്ഥാനത്ത് ബേക്കറിയിൽ തീപിടിത്തം, അഞ്ചുലക്ഷം രൂപയുടെ നഷ്ടം
തിരുവനന്തപുരം: അടച്ചിട്ടിരുന്ന ബേക്കറിയില്‍ തീപ്പിടിത്തം. കടയിലുണ്ടായിരുന്ന പലഹാരങ്ങളും ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും കത്തിനശിച്ചു.
അതേസമയം കടയിലുണ്ടായിരുന്ന പാചകവാതക സിലിണ്ടറിന് തീപിടിക്കാത്തത് വലിയ അപകടമൊഴിവാകാന്‍ കാരണമായി.
മാഹിന്‍ എന്നയാളുടെ ഉടമസ്ഥയിലുള്ള ബേക്കറിയിലാണ് ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ തീപ്പിടിത്തമുണ്ടായത്. സമീപത്തുളള ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരാണ് കടയില്‍നിന്ന് തീയും പുകയും വരുന്നത് കണ്ടത്. തുടര്‍ന്ന് വിഴിഞ്ഞം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു.