Kerala

സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ വാങ്ങി; വേണുഗോപാലിനും കൊടിക്കുന്നിലിനുമെതിരെ പരാതി

Posted on

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ പ്രിയങ്ക ഗാന്ധിക്കും കെസി വേണുഗോപാലിനും കൊടിക്കുന്നില്‍ സുരേഷിനുമെതിരെ ഗുരുതരമായ ആരോപണവുമായി ഹരിയാന മഹിളാ കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയുടെ ഭര്‍ത്താവ് ഗൗരവ് കുമാര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ വാങ്ങിയെന്നാണ് ആരോപണം. പണം നല്‍കിയതിന്റെ രേഖകള്‍ ഉള്‍പ്പടെ ഗൗരവ് കുമാര്‍ ഡിജിപിക്ക് പരാതി നല്‍കി.

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. മൂന്ന് നേതാക്കളും കേരളത്തില്‍നിന്നുള്ള എംപിമാരായതിനാലാണ് ഇവിടെ വാര്‍ത്താസമ്മേളനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. തന്റെ കൈയില്‍ നിന്നും കോടികള്‍ കൈപ്പറ്റിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ല. ഇതോടെ പണം തിരികെ ചോദിച്ചപ്പോള്‍ പണം തരാന്‍ കഴിയില്ലെന്ന് നേതാക്കള്‍ പറഞ്ഞതായും ഗൗരവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേതാക്കള്‍ക്ക് പണം നല്‍കിയതിന്റെ രേഖകളും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version