Kerala

FCRA ഭേദഗതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; പി എസ് ശ്രീധരൻപിള്ള

Posted on

എഫ്സിആർഎ നിയമ ഭേദഗതി ബില്ലിൽ ക്രൈസ്തവസഭകളിലെ ആശങ്കക്കിടെ അനുനയ നീക്കവുമായി മുൻ ഗോവ ഗവർണറും, ബിജെപി നേതാവുമായ പി എസ് ശ്രീധരൻപിള്ള.

തൃശൂരിൽ കൽദായ സുറിയാനി സഭ ആസ്ഥാനത്ത് , സഭ അധ്യക്ഷൻ മാർ ഔഗിൻ കുര്യാക്കോസുമായി കൂടിക്കാഴ്ച നടത്തി. എഫ് സി ആർ എ ഭേദഗതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ശ്രീധരൻപിള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

തൃശൂർ അതിരൂപതയുടെ അടക്കം എഫ് സി ആർ എ പ്രശ്നങ്ങൾ കേന്ദ്രസർക്കാർ പരിഹരിച്ചു കൊടുത്തിട്ടുണ്ട്. നാളെയും അത്തരം പ്രശ്നങ്ങൾ പരിഹരിച്ചു നൽകും. ക്രൈസ്തവ സഭകളെ ലക്ഷ്യമിട്ടുള്ളതല്ല നിയമ ഭേദഗതിയെന്ന് പി എസ് ശ്രീധരൻപിള്ള വ്യക്തമാക്കി. ‌മറ്റു ക്രൈസ്തവ സഭാ അധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പി എസ് ശ്രീധരൻപിള്ള പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version