India
ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ സംസ്‌കാരത്തിന് ചേർന്നതല്ല;ഉത്തരാഖണ്ഡിൽ ഫാഷൻ ഷോ റിഹേഴ്സൽ തടസപ്പെടുത്തി ഹിന്ദുത്വ സംഘടന
ഡെറാഡൂണ്‍: ഇറക്കം കുറഞ്ഞ പാശ്ചാത്യ വസ്ത്രങ്ങള്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് വാദിച്ച് ഫാഷന്‍ ഷോ റിഹേഴ്‌സല്‍ തടസപ്പെടുത്തി ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍.
ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് സംഭവം. പാശ്ചാത്യ വസ്ത്രം ധരിച്ച യുവതികള്‍ റാംപ് വാക്ക് നടത്തുന്നതിനിടെയാണ് നഗരത്തിന്റെ ആത്മീയ പ്രതിച്ഛായക്ക് വിരുദ്ധമെന്ന് ആരോപിച്ച് ഒരു സംഘം പരിപാടി തടസപ്പെടുത്തിയത്.
ദീപാവലിയ്ക്ക് മുന്നോടിയായി ലയണ്‍സ് ക്ലബ് ഋഷികേശ് റോയല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് യുവതികള്‍ റാംപ് വാക്കിനായി പരിശീലനം നടത്തിയത്.
ഹോട്ടലില്‍ റിഹേഴ്‌സല്‍ നടക്കുന്നതിനിടെ രാഷ്ട്രീയ ഹിന്ദു ശക്തി സംഗതന്‍ എന്ന സംഘടനയുടെ പ്രസിഡന്റ് രാഘവേന്ദ്ര ഭട്ടാന്‍ഗറും പ്രവര്‍ത്തകരും സ്ഥലത്തെത്തി പരിശീലനം തടസപ്പെടുത്തുകയായിരുന്നു.