വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അന്വേഷണവുമായി സഹകരിക്കാതെ യൂത്ത് കോൺഗ്രസ് - Kottayam Media

Kerala

വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അന്വേഷണവുമായി സഹകരിക്കാതെ യൂത്ത് കോൺഗ്രസ്

Posted on

 

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അന്വേഷണവുമായി സഹകരിക്കാതെ യൂത്ത് കോൺഗ്രസ്.

തിരഞ്ഞെടുപ്പ് അതോറിറ്റി രേഖകൾ കൈമാറിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നോട്ടീസിന് യൂത്ത് കോൺഗ്രസ് മറുപടി നൽകിയില്ല. വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് അംഗത്വം എടുത്തവരുടെ രേഖകളും യൂത്ത് കോൺഗ്രസ് നൽകിയിട്ടില്ല.

 

അക്കൗണ്ട് നമ്പറുകളും ഫോൺ നമ്പറുമാണ് പൊലീസ് ആവശ്യപ്പെട്ടത്. പൊലീസ് നൽകിയ കത്തിന് മറുപടി നൽകാനും തിരഞ്ഞെടുപ്പ് അതോറിറ്റി തയാറായില്ല. രണ്ടു തവണ ഓർമ്മപ്പെടുത്തിയിട്ടും മറുപടിയില്ലാത്തതിനാൽ തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാനെ വിളിച്ചു വരുത്താനാണ് പൊലീസിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version