Kerala
കുറ്റപ്പെടുത്തി, സംഘടിതമായി ആക്രമിച്ചു; രാജി സൂചനയുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
രാജിയെന്ന സൂചനയുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുൽ ഗാന്ധിയുമായി പരോക്ഷമായി തന്നെ സാമ്യപ്പെടുത്തി ആണ് ഫെയ്സ്ബുക്ക് പോസ്റ്റ്. പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി ആക്രമിച്ചു, പരിഭവമില്ലാതെ അയാൾ പോരാടുന്നു, പദവികൾക്ക് അപ്പുറം അയാൾ കോൺഗ്രസുകാരൻ ആണ് എന്നാണ് രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്.
രാജി സൂചനകൾക്കിടെ രാഹുൽ മാധ്യമങ്ങളെ കണ്ടെങ്കിലും രാജി വെക്കുന്നതിനെക്കുറിച്ച് രാഹുൽ പ്രതികരിച്ചില്ല. ട്രാൻസ്ജെൻഡർ യുവതി അവന്തിക നടത്തിയ വെളിപ്പെടുത്തൽ വ്യാജമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ മറ്റ് ആരോപണങ്ങളിൽ രാഹുൽ പ്രതികരിക്കാൻ തയാറായില്ല. തനിക്ക് മോശം അനുഭവമുണ്ടായിട്ടില്ലെന്ന് അവന്തിക ഒരു ചാനൽ റിപ്പോർട്ടറിനോട് പറയുന്ന ഫോൺ കോളിന്റെ ഓഡിയോ ക്ലിപ്പും രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുവിട്ടിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് നടന്ന ഫോൺ സംഭാഷണത്തിന്റെ ഓഡിയോയാണ് രാഹുൽ പുറത്തുവിട്ടത്.