Kerala
സംസ്ഥാനത്ത് മദ്യ വില്പന ക്രമാതീതമായി കുറഞ്ഞുവരുന്നു; എക്സൈസ് മന്ത്രി
സർക്കാർ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. സർക്കാർ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ ഉപഭോഗം കൂടേണ്ടതാണ്. മദ്യ വില്പന ക്രമാതീതമായി കുറഞ്ഞുവരുന്നു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മറ്റു ലഹരി വസ്തുക്കളുടെ ഇടപെടലും ഗൗരവം ഉള്ളതാണ്. കേരളത്തിന്റെ സാമൂഹികാന്തരീക്ഷം നോക്കിയാണ് മദ്യ നയം നിശ്ചയിച്ചത്.
ചില ഇളവുകൾ ആവശ്യപ്പെട്ടിരുന്നു. അനുവദിക്കാവുന്നത് മാത്രമാണ് ഇളവായി നൽകിയത്. എക്സൈസ് വകുപ്പ് എൻഫോഴ്സ്മെന്റിൽ നേട്ടം ഉണ്ടായി. NDPS കേസുകൾ വർധിച്ചു. ഇന്ത്യയിൽ ഏറ്റവും അധികം ശിക്ഷ നിരക്കും കേരളത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.