Kerala
ലഹരികേസ്: സംവിധായകൻ സമീർ താഹിറിന് എക്സൈസ് നോട്ടീസ്
കൊച്ചി: സിനിമ സംവിധായകരായ ഖാലിദ് റഹ്മാനും അഷറഫ് ഹംസയും ഉള്‍പ്പെട്ട കഞ്ചാവ് കേസില്‍ ഫ്ലാറ്റുടമ സംവിധായകൻ സമീർ താഹിറിന് എക്സൈസ് നോട്ടീസ്.
ഒരാഴ്ചയ്ക്കുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. കഞ്ചാവ് സംവിധായകർക്കു നല്‍കിയ ആളെ പരിചയപ്പെടുത്തിയ ആളെ വിളിച്ച് വരുത്തുമെന്ന് അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ എംഎഫ് സുരേഷ് പറഞ്ഞു.