Kerala

ഇൻസ്റ്റ​ഗ്രാമിലൂടെ എക്സൈസിനെ വെല്ലുവിളിച്ച യുവാവിനെ ചോദ്യം ചെയ്തു

Posted on

കോഴിക്കോട്: ലഹരിമരുന്ന് കൈവശം വെച്ച് പരസ്യമായി എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച യുവാവിനെ ചോദ്യം ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥർ. താൻ എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത് സമൂഹമാധ്യമത്തിൽ റീച്ച് കിട്ടാനാണെന്നും എംഡിഎംഎ ആയി കാണിച്ചത് വെറും കല്ലുപ്പായിരുന്നെന്നും അന്വേഷണത്തിൽ യുവാവ് പറഞ്ഞു.

സാധാരണ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ റീച്ച് കിട്ടിയില്ലെന്നും ലഹരി ഉപയോഗത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ റീച്ചുണ്ടായെന്നും യുവാവ് എക്സൈസ് ഉദ്യോ​ഗസ്ഥരോട് പറഞ്ഞു. ഇക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ ഒപ്പം നിര്‍ത്തിയെടുത്ത വീഡീയോയിലും യുവാവ് പറഞ്ഞു. വീഡിയോ റീല്‍സായി ഇടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version