Kerala
നൈജീരിയൻ ലഹരിക്കേസ്; ലഹരി മാഫിയയുമായുള്ള മലയാളിയുടെ ഫോൺ സംഭാഷണം കണ്ടെടുത്തു
നൈജീരിയൻ ലഹരിക്കേസിൽ നിർണായക നീക്കവുമായി അന്വേഷണസംഘം. വിദേശ ലഹരി മാഫിയയുമായുള്ള മലയാളിയുടെ ഫോൺ സംഭാഷണം പൊലീസ് കണ്ടെടുത്തു.
ലഹരി കേസിലെ പ്രതിയായ മലയാളിയുടെ ശബ്ദ സാമ്പിൾ എടുക്കും. മലപ്പുറം പുതുക്കോട് സ്വദേശി സിറാജിന്റെ ശബ്ദ സാമ്പിൾ ശേഖരിക്കാനാണ് പൊലീസ് നീക്കം.
നിലവിൽ തിരുവനന്തപുരം പൂജപ്പുര സെന്ററൽ ജയിലിൽ ആണ് സിറാജ്. കോടതിയിൽ പൊലീസ് ഹർജി സമർപ്പിക്കും. 2025 ഫെബ്രുവരിയിലെ എംഡിഎംഎ വേട്ടയാണ് കേസിലേക്ക് നയിച്ചത്.
സിറാജ് എംഡിഎംഎയുമായി പിടിയിലായിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണമാണ് നൈജീരിയൻ സ്വദേശികളിലേക്ക് എത്തിയത്.