Kerala
പെരുന്നിലം ജനവാസ മേഖലയിൽ ഇറങ്ങിയ വലിയ പെരുമ്പാമ്പിനെ വനംവകുപ്പ് റെസ്ക്യൂവർ സാഹസികമായി പിടികൂടി
ഈരാറ്റുപേട്ട:പെരുനിലം കാർത്തിക ഹൗസിൽ ഗോപാലകൃഷ്ണൻ നായരുടെ വീട്ടുപരിസരത്ത് കണ്ടെത്തിയ വലിയ പെരുമ്പാമ്പിനെ കേരള വനംവകുപ്പിന്റെ ‘സർപ്പ’ (SARPA) അംഗീകൃത സ്നേക്ക് റെസ്ക്യൂവർ ആരിഫ് വാഴയിൽ സാഹസികമായി പിടികൂടി.
വീട്ടുപരിസരം വൃത്തിയാക്കുന്നതിനിടെയാണ് വീട്ടുകാർ പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് ഉടൻതന്നെ ‘സർപ്പ’ റെസ്ക്യൂവറായ ആരിഫ് വാഴയിലിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ അദ്ദേഹം, സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ട് അതിസാഹസികമായി പാമ്പിനെ പിടികൂടി.
പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് തുടർനടപടികൾക്കായി കേരള വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. ജനവാസ മേഖലയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയതോടെ പ്രദേശവാസികൾക്കിടയിൽ പരിഭ്രാന്തി പരന്നിരുന്നെങ്കിലും, സർപ്പ റെസ്ക്യൂവറുടെ കൃത്യസമയത്തുള്ള ഇടപെടലിലൂടെ വലിയ അപകടം ഒഴിവായി.