Kerala

കോട്ടയംറവന്യൂ ജില്ല ശാസ്ത്രോൽസവത്തിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ്പ്

Posted on

 

ഈരാറ്റുപേട്ട : അതിരമ്പുഴ വെച്ചു നടന്ന റവന്യൂ ജില്ല ശാസ്ത്രോൽസവത്തിൽ 445 പോയിൻ്റ് നേടി ഈ രാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഗണിത ശാസ്ത്രമേളയിൽ 65 പോയിൻ്റും പ്രവ്യത്തി പരിചയമേളയിൽ 131 പോയിൻ്റും നേടി ഹയർസെക്കണ്ടറി വിഭാഗം ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പിൽ നിന്നും മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെവിദ്യാർത്ഥികരും അധ്യാപകരും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. ചടങ്ങിൽ കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഹണി അലക്സാണ്ടർ അധ്യക്ഷത വഹിച്ചു.

ചിത്രം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പിൽ നിന്നും മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെവിദ്യാർത്ഥികരും അധ്യാപകരും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version