Kerala
പട്ടേട്ട് ബിജുവിന്റെ കരുത്തുറ്റ നേതൃത്വത്തിൽ ഇടനാട് ബാങ്ക് മുന്നേറുന്നു ;കരുത്തുറ്റ മുന്നേറ്റങ്ങൾക്ക് പുരസ്ക്കാര നിറവിൽ ഇടനാട് സർവ്വീസ് സഹകരണ ബാങ്ക്
കോട്ടയം : പാലായ്ക്കടുത്തുള്ള ഇടനാട് സർവീസ് സഹകരണ ബാങ്കിന് കോട്ടയം ജില്ലയിലെ ഏറ്റവും കുറച്ച് കുടിശിഖയുള്ള ബാങ്കിനുള്ള പുരസ്ക്കാരം സഹകരണ വാരാഘോഷത്തിൽ വച്ച് ലഭിച്ചപ്പോൾ സഹകാരികൾ ഒന്നടങ്കം പറഞ്ഞു .ഇത് അർഹതയ്ക്കുള്ള അംഗീകാരം. പട്ടേട്ട് ബിജുവെന്ന സഹകാരിയുടെ കരുത്തുറ്റ നേതൃത്വത്തിലാണ് ഇടനാട് ബാങ്ക് മുന്നേറുന്നത്. ;കരുത്തുറ്റ മുന്നേറ്റങ്ങൾക്ക് പുരസ്ക്കാരത്തിന്റെ നിറവും ലഭിച്ചപ്പോൾ ഇടനാട് സർവ്വീസ് സഹകരണ ബാങ്ക് ജനകീയ ബാങ്കെന്ന ഖ്യാതിയും നേടിയെടുത്തു .
ജീവനക്കാരുടെ ഒത്തൊരുമയാണ് ഈ ബാങ്കിന്റെ വിജയ രഹസ്യമെന്ന് പ്രസിഡണ്ട് പട്ടേട്ട് ബിജു കോട്ടയം മീഡിയയോട് പറഞ്ഞു .സംതൃപ്തരായ ജീവനക്കാരും ബാങ്കിന്റെ പുരോഗതി മാത്രം ലക്ഷ്യമിടുന്ന ഭരണ സമിതിയും .അതാണ് ഇടനാട് സർവീസ് സഹകരണ ബാങ്കിനെ മറ്റു സംഘങ്ങളിൽ നിന്നും വേറിട്ടതാക്കുന്നത്.ബാങ്ക് ഇദംപ്രഥമമായി തുടങ്ങിവച്ച ആഗ്രോ ഷോപ്പ് കോട്ടയം ജില്ലയ്ക്കു തന്നെ മാതൃകയായാണ് പ്രവർത്തിച്ചു വരുന്നത് .
റബ്ബർ തൈ വയ്ക്കുന്നത് മുതൽ ആ റബ്ബർ വെട്ടി മറിക്കുന്നതു വരെ റബ്ബറിന് വേണ്ട എല്ലാ സാമഗ്രികളും ഈ അഗ്രോ ഷോപ്പിൽ ലഭിക്കുന്നു എന്ന പ്രത്യേകത ഇടനാട് ബാങ്കിന്റെ മാത്രം സ്വന്തമാണ് .റബ്ബറിന് കുഴിയെടുക്കാനുള്ള തൂമ്പ ;പിക്യാസ് ;കൂന്താലി ;വെട്ടു കത്തി ;മൂർച്ച കൂട്ടാനുള്ള അരം ;വളർച്ചയുടെ ഓരോ ഘട്ടത്തിലുമുള്ള വള പ്രയോഗത്തിനുള്ള രാസ , ജൈവ വളങ്ങൾ ;ജൈവ രാസ കീട നാശിനികൾ .ചില്ല് ;ചിരട്ട ;കാട് വെട്ടാനുള്ള യന്ത്രം ;അവസാനം റബ്ബർ വെട്ടി മുറിക്കാനുള്ള യന്ത്ര വാൾ തുടങ്ങി റബ്ബറിന് വേണ്ട എല്ലാ വസ്തുക്കളും ഇവിടെ ലഭ്യമാകുന്നതിനാൽ കോട്ടയം ഇടുക്കി ജില്ലയിലുള്ള കർഷകർ ഇപ്പോൾ നേരെ പാലാ യ്ക്കടുത്തുള്ള ഇടനാട് ബാങ്കിന്റെ ആഗ്രോ ഷോപ്പിലെത്തിച്ചേരുന്നിടം വരെയെത്തി കാര്യങ്ങൾ .അഗ്രോ ഷോപ്പ് നമ്പർ 9072430034
പച്ചക്കറി കൃഷിക്കാവശ്യമായ സർവ സാമഗ്രികളും ഇവിടെ ലഭിക്കുന്നു.പച്ച നെറ്റിന്റെ വിപുലമായ ശേഖരം തന്നെ ഇവിടെയുണ്ട് .വീട്ടുപകരണങ്ങൾ ;പ്ലാസ്റ്റിക് കൊട്ട ചട്ടി തുടങ്ങി നിർമ്മാണ മേഖലയ്ക്കാവശ്യമായതും ഇവിടെ ലഭിക്കുന്നതിനാൽ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ഈ ആഗ്രോ ഷാപ്പ് പ്രിയതരമാവുന്നു .
ബാങ്കിന്റെ പ്രസിഡണ്ട് പട്ടേട്ട് ബിജുവാണ്.നാട്ടിലെങ്ങും സുപരിചിതൻ .എസ് എഫ് ഐ രംഗത്തു കൂടെ പൊതുപ്രവർത്തനത്തിലേക്കു വന്ന പട്ടേട്ട് ബിജു ;ഡി വൈ എഫ് ഐ യിൽ പ്രവർത്തിച്ചു വരുമ്പോഴാണ് നിയമ പഠനത്തിനായി പോയത് .ഇപ്പോൾ 34 വർഷമായി ഈരാറ്റുപേട്ട ബാറിനെ അഭിഭാഷകനാണ്.1987 ലെ മനുഷ്യ ചങ്ങലയിൽ പങ്കെടുത്തതിന്റെ ത്രസിക്കുന്ന ഓർമ്മ ഇപ്പോഴും മനസ്സിൽ കാത്ത് സൂക്ഷിക്കുന്ന പട്ടേട്ട് ബിജു സിപിഐഎം ന്റെ കരൂർ ലോക്കൽ സെക്രട്ടറിയായും ,ഏരിയ കമ്മിറ്റി മെമ്പറായും പ്രാവർത്തിച്ചിട്ടുണ്ട്.
പാലാ സെന്റ് തോമസ് കോളേജിലെ എൻ എസ് എസ് പ്രസിഡണ്ട് എന്ന നിലയിൽ ഇടനാട് വള്ളിച്ചിറ റോഡ് വീതി കൂട്ടുന്നതിന് നിർണ്ണായക പങ്ക് വഹിച്ചു.ആ ഒരു യജ്ഞത്തിന് നാഷണൽ സർവീസ് സൊസൈറ്റി പ്രവർത്തകരും അക്ഷീണം പരിശ്രമിച്ചു .അഴിമതി രഹിതനായ തന്റെ പിതാവ് പി വി പരമേശ്വരൻ നായരുടെ കാലടി പാതകളെ പിന്തുടർന്ന് അഴിമതി രഹിത ഭരണം കാഴ്ച വയ്ക്കുന്ന അഡ്വ ബിജു പട്ടേട്ടിന് താങ്ങും തണലുമായി വൈസ് പ്രസിഡണ്ട് എം ടി സജി മാപ്പലകയിലും ;സെക്രട്ടറി കൃഷ്ണ ചന്ദ്രൻ നായരും കൂടെയുണ്ട് .ഇടനാട് സർവീസ് സഹകരണ ബാങ്കിനെ സംസ്ഥാനത്തെ തന്നെ ഒന്നാം നിര ബാങ്ക് ആക്കി വളർത്തുക എന്നതാണ് ഈ ടീമിന്റെ ലക്ഷ്യം .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ