Kerala
എറണാകുളം നഗരമധ്യത്തിലെ മരത്തില്‍ കൂറ്റന്‍ പെരുമ്പാമ്പ്
എറണാകുളം നഗര മധ്യത്തില്‍ കൂറ്റന്‍ പെരുമ്പാമ്പ്. എറണാകുളത്തപ്പന്‍ അമ്പലത്തിന് സമീപത്തുള്ള മരത്തിലാണ് പെരുമ്പാമ്പിനെ ഇന്ന് രാവിലെയോടെ കണ്ടെത്തിയത്.
SC ST മെന്‍സ് ഹോസ്റ്റലിന്റെ കോമ്പൗണ്ടിനുള്ളിലെ മരമാണിത്. സംഭവത്തെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി.
റോഡിലൂടെ നടന്നു പോയവരാണ് മരത്തിന് മുകളിൽ ആദ്യം പാമ്പിനെ കണ്ടത്.
തുടര്‍ന്ന് ഇവര്‍ സമീപത്തുള്ള കടക്കാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു