Kottayam
നിർദിഷ്ട പാലാ എറണാകുളം സൂപ്പർ ഫാസ്റ്റ് ഹൈവേ അലൈൻമെന്റ് – പാലാ രാമപുരം വഴി വേണമെന്ന ആവശ്യം ശക്തമാകുന്നു
സംസ്ഥാന ഗവണ്മെന്റ് ബഡ്ജറ്റിൽ ഉൾപ്പെടുത്തി നിർമ്മാണ നടപടികൾ ആരംഭിക്കാൻ പോകുന്ന നിർദിഷ്ട പാലാ എറണാകുളം സൂപ്പർ ഫാസ്റ്റ് ഹൈവേയുടെ അലയൻമെന്റ് നടപടികൾ പാലാ രാമപുരം വഴി ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കുറഞ്ഞ ദൂരം കൊണ്ട് എത്തിചേരാൻ കഴിയുന്ന. ഗ്രാമീണ മേഖലകളുടെ സഗ്രവികസനം, ടൂറിസം വികസനം,നിലവിൽ അതിവേഗംവളർന്നുകൊണ്ടരിക്കുന്ന വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വളർച്ച, വിനോദ സഞ്ചാര മേഖലയുടെ വികസനം കാർഷിക മേഖലയുടെ സമഗ്ര വളർച്ച എന്നിവ മുൻ നിർത്തി പ്രസ്തുത സൂപ്പർ ഫാസ്റ്റ് ഹൈ വേ അലൈൻമെന്റ് നടപടികൾ പാലാ രാമപുരം വഴി ആ ക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പാലാ രാമപുരം റൂട്ടിൽ നിലവിൽ റോഡിനു വീതിക്കുറവും വാഹനങ്ങളുടെ എണ്ണവും വർധിച്ചതോടെ സ്ഥിരം അപകട പരമ്പര ഉണ്ടായി കൊണ്ടിരിക്കുകയാണ്, ഇതുവഴിയുള്ള യാത്ര സുഗമമാക്കണമെങ്കിൽ റോഡ് വീതിക്കൂട്ടി നവീകരിച്ചെങ്കിൽ മാത്രമേ സാധിക്കുകയുള്ളു.ശബരി മല മണ്ഡല കാലത്ത് ഈ റോഡിൽ നിലവിലുള്ള റോഡിൽ സഞ്ചരിക്കാവുന്ന വാഹന ങ്ങളുടെ പതിന്മടങ് വാഹനങ്ങളാണ് യാത്ര ചെയ്യുന്നത് ആയതിനാൽ അപകട സാധ്യതയും ഇരട്ടിയാകുന്നു .
ആയതിനാൽ നിലവിൽ ആരംഭിക്കാൾ പോകുന്ന അലൈൻമെന്റ് നടപടി പാലാ രാമപുരം വഴി നടത്തണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ജോബിഷ് തേനാടി കുളത്തിൽ,
ജോഷി ജോസഫ് മാവേലിൽ, രാജേഷ് കൈകൾ കൈപ്പനാനിയിൽ, ഹരികൃഷ്ണ കൈകൾ കമ്പനിയിൽ, നെച്ചിപ്പുഴൂർ, ജനീഷ് ബി നായർ തെക്കേ കളത്തത്തി നാനീയിൽ നെച്ചിപ്പുഴൂർ, ടോബി ജോർജ് വെള്ളം കുന്നേൽ നെച്ചിപ്പുഴൂർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.