Kerala

ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ചയായിരിക്കും: ഇ പി ജയരാജൻ

Posted on

കണ്ണൂർ: ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ചയായിരിക്കുമെന്നും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് തങ്ങൾക്ക് ഉണ്ടായതെന്നും സിപിഐഎം നേതാവ് ഇ പി ജയരാജൻ.

കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം ദുർബലപ്പെട്ടതാണ് ലോകത്തിന്റെ ഇന്നത്തെ നാശത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം 102പേരിൽ നിന്നും ഒരാളെ മുഖ്യമന്ത്രിയായി കണ്ടെത്താൻ യുഡിഎഫിന് സാധിക്കുന്നില്ലെന്നും യുഡിഎഫും കോൺഗ്രസും അത്യന്തം തകർച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു. ഈ തകർച്ച കേരള രാഷ്ട്രീയത്തിൽ മാറ്റം സൃഷ്ടിക്കുകയും വലതുപക്ഷ ശക്തികൾക്ക് കരുത്തുണ്ടാക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version