Kerala
എനിക്ക് ഒന്നും അറിയില്ല; വിനോദിനി ബാലകൃഷ്ണന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് ഇ പി ജയരാജന്‍
തിരുവനന്തപുരം: സിപിഐഎം നേതൃത്വത്തിനെതിരെയുള്ള കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് ഇ പി ജയരാജന്‍.
വിനോദിനി ബാലകൃഷ്ണന്റെ ആരോപണങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെന്നും താന്‍ ആരെയും അവഗണിക്കാറില്ലെന്നുമായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. ‘എനിക്ക് ഒന്നും അറിയില്ല. ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്. ഞാന്‍ ആരേയും അവഗണിക്കാറില്ല. ഞാനെന്ത് പറയാനാണ്’, ഇ പി ജയരാജന്‍ പറഞ്ഞു.
സിപിഐഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നുവെന്നായിരുന്നു വിനോദിനി ബാലകൃഷ്ണന്റെ വിമര്‍ശനം. തങ്ങളെ നേതാക്കള്‍ തിരിഞ്ഞുപോലും നോക്കിയില്ല. ഉന്നതപദവിയിലിരിക്കുന്ന പി ബി അംഗം ആവശ്യത്തിന് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു.