Kerala
ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്ത ഇപി ജയരാജന്റെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം.
വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്ന ‘വൈദേകം’ എന്ന അധ്യായത്തിലാണ് വിമര്‍ശനം.
വൈദേകം വിഷയം സി പി എം സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ ഉന്നയിച്ചതടക്കം വിവരിച്ചുകൊണ്ടാണ് ഇ പി, തന്റെ അമര്‍ഷം വ്യക്തമാക്കിയിട്ടുള്ളത്. യോഗത്തില്‍ പി ജയരാജന്‍ സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനത്തെപോലെ സഹായിച്ചതാണ് ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ വാര്‍ത്ത പുറത്തുവന്നത് അഴിമതി ആരോപണമായിട്ടായിരുന്നു എന്നും ഇപി പറയുന്നു. ആത്മകഥയുടെ 169-ാം പേജിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.