Kerala

പാർട്ടി കമ്മിറ്റികളിലെ വിമർശനങ്ങൾ സ്വാഭാവികം; ഇ പി ജയരാജൻ

Posted on

പാർട്ടി കമ്മിറ്റികളിലെ വിമർശനങ്ങൾ സ്വാഭാവികമെന്ന് സിപിഐഎം നേതാവ് ഇപി ജയരാജൻ. പാർട്ടിയിൽ ചർച്ചകൾ ഉണ്ടാകും. വിമർശനങ്ങൾ കണ്ടിട്ടില്ലെന്ന് ഇപി ജയരാജൻ‌ പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ പല വാർത്തകളും വരും. വിമർശനങ്ങൾ സമൂഹ മാധ്യമ സൃഷ്ടിയാണ്. പുറത്ത് വരുന്നത് ഊഹാപോഹങ്ങൾ മാത്രമാണ്. തെറ്റ് തിരുത്തൽ പാർട്ടി നടപടി ക്രമത്തിൻ്റെ ഭാഗമാമെന്ന് ഇപി ജയരാജൻ.

അതേസമയം, തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഡൽഹിയിൽ തുടരുകയാണ്. ഇന്ന് കൂടുതൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ചർച്ചകളിൽ പങ്കെടുക്കും. വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് കേസിലെ പുനരന്വേഷണത്തിലും ഇപി ജയരാജൻ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version