Kerala
ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്സീന് മജീദ് ഉള്‍പ്പെടെയുള്ളവരെ വിമാനത്തില്‍ വച്ച് ആക്രമിച്ചു എന്ന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട സംഭവത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് ഇപി ജയരാജന്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്നും, കോടതിയില്‍ കാര്യങ്ങളെല്ലാം വിശദീകരിക്കുമെന്നും ഇ.പി ജയരാജന് പറഞ്ഞു.