Kerala

ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

Posted on

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ് ഉള്‍പ്പെടെയുള്ളവരെ വിമാനത്തില്‍ വച്ച് ആക്രമിച്ചു എന്ന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട സംഭവത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് ഇപി ജയരാജന്‍. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്നും, കോടതിയില്‍ കാര്യങ്ങളെല്ലാം വിശദീകരിക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

‘സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ഭീകരന്‍മാരുടെ രൂപത്തില്‍ എത്തിയപ്പോള്‍ തടയുക മാത്രമാണ് ചെയ്തത്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെയും ഇതാദ്യമായാണ് ഇത്തരമൊരു ആക്രമണം. കോടതിയില്‍ കാര്യങ്ങളെല്ലാം വിശദീകരിക്കും. പൊലീസിലായിരുന്നു പരാതിക്കാര്‍ പരാതി നല്‍കേണ്ടിയിരുന്നത്.

കോടതിയല്ല പൊലീസ്. കോടതിക്ക് കാര്യങ്ങള്‍ പരിശോധിക്കാം. കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കാന്‍ നടത്തിയ ആസൂത്രിത നീക്കമാണ് അന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ഉണ്ടായത്’. ജയരാജന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version