ഇംഗ്ലീഷ് എഫ് എ കപ്പിനിടെ ആരാധക ഏറ്റുമുട്ടൽ; ഒരാൾക്ക് തലയ്ക്ക് പരിക്ക് - Kottayam Media

Sports

ഇംഗ്ലീഷ് എഫ് എ കപ്പിനിടെ ആരാധക ഏറ്റുമുട്ടൽ; ഒരാൾക്ക് തലയ്ക്ക് പരിക്ക്

Posted on

ലണ്ടൻ: ഇം​ഗ്ലീഷ് എഫ് എ കപ്പ് മത്സരത്തിനിടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ. ഇന്നലെ നടന്ന വോൾവ്സും വെസ്റ്റ് ബ്രോംവിച്ചും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ആക്രമണ സംഭവം ഉണ്ടാകുമ്പോൾ മത്സരം 78 മിനിറ്റ് പിന്നിട്ടിരുന്നു. ഈ സമയത്ത് വോൾവ്സ് എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് മുന്നിലായിരുന്നു.

ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റു. 38 മിനിറ്റോളം നിർത്തിവെച്ച ശേഷമാണ് മത്സരം തുടർന്നത്. വോൾവ്സും വെസ്റ്റ് ബ്രോംവിച്ചും തമ്മിൽ നടക്കുന്ന മത്സരത്തിൽ 12 വർഷങ്ങൾക്ക് ശേഷമാണ് ആരാധകര്‍ക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version