Kerala
കുട്ടിക്കർഷകർക്ക് കരുതലായ് ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റി
എലിക്കുളം:സംസ്ഥാന കൃഷിവകുപ്പിൻ്റെ “കതിര് ” പദ്ധതി പ്രകാരം പച്ചക്കറി തോട്ട നിർമ്മാണം, കൃഷി അനുബന്ധ പ്രവൃത്തികളുടെ നടത്തിപ്പ് എന്നിവ നടക്കുന്ന മല്ലിക ശ്ശേരി സെൻ്റ് സാവിയോ യുപി സ്കൂളിന് ഹരിത സമ്മാനങ്ങൾ നൽകി ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റി. മൂന്നാം വാർഷികാചരണവുമായി ബന്ധപ്പെട്ടാണ് സൊസൈറ്റി പ്രവർത്തകർ പച്ചക്കറിത്തൈകൾ വിത്തുക ൾ ,
ജൈവ വളം, ഇതര കാർഷിക ഉപകരണങ്ങൾ, ടിഷ്യൂ കൾച്ചർ വാഴവിത്തുകൾ എന്നിവ സ്കൂളിന് സമ്മാനിച്ചത് സൊസൈറ്റിരക്ഷാധികാരി ജോളി മടുക്കക്കുഴി ഭാരവാഹികളായ ജോമോൻ പടിഞ്ഞാറെമുറി ജോസ് ജോർജ് എന്നിവർ ചേർന്ന് സമ്മാന കിറ്റ് നൽകി.
സ്കൂൾ മാനേജർ റവ.ഫാദർ ജോസ് വടക്കേക്കൂറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്യൂസ് പെരുമനങ്ങാട്ട് ഗ്രാമ പഞ്ചായത്തംഗം ജിമ്മി ജോസ് കുഴിപ്പാലത്തറപ്പേൽ, എലിക്കുളം അസി: കൃഷി ഓഫീസർ എ. ജെ അലക്സ് റോയ് സ്കൂൾ പ്രിൻസിപ്പൽ സി: റീന സെബാസ്റ്റ്യൻ, സി : ആൻ കാതറിൻ, ഫിലിപ്പ് തോമസ്, ഫെമി മരിയ ജോജോ, സൂര്യ ജനാർദ്ദനൻ,കുര്യൻ ജോസഫ് , ടീന ടി ജയിംസ് തുടങ്ങിയവർ സംസാരിച്ചു