Kerala
തൃശ്ശൂര്‍ നഗരത്തില്‍ ആനയിടഞ്ഞു
തൃശ്ശൂര്‍: നഗരത്തില്‍ ആനയിടഞ്ഞു. വിയ്യൂരിലാണ് ജനവാസ മേഖലയില്‍ ആന ഇടഞ്ഞത്. ശിവം ലക്ഷ്മി എന്ന ആനയാണ് ഇടഞ്ഞത്.
കുളികഴിഞ്ഞ് പോകുമ്പോഴായിരുന്നു ഇടഞ്ഞത്. ഇടയാനുള്ള കാരണം വ്യക്തമല്ല.
ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്കേറ്റു. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും തകര്‍ത്തു.