Kerala
അതിരപ്പിള്ളിയിൽ കൊമ്പനെ അവശനിലയിൽ കണ്ടെത്തി
തൃശ്ശൂർ: അതിരപ്പിള്ളി പ്ലാൻ്റേഷൻ കോർപറേഷൻ്റെ എണ്ണപ്പന തോട്ടത്തിൽ കൊമ്പനെ അവശനിലയിൽ കണ്ടെത്തി.
ആന സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. രാവിലെ മുതൽ ആന എണ്ണപ്പന തോട്ടത്തിലുണ്ടെന്നാണ് വിവരം. ആനയക്ക് ശാരീരികമായ അവശതകൾ ഉണ്ടെന്നാണ് നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥർ തോട്ടത്തിൽ ക്യാംപ് ചെയ്യുന്നുണ്ട്. നേരത്തെ എണ്ണപ്പന തോട്ടത്തിൽ രണ്ട് ആനകൾ ചരിഞ്ഞിട്ടുണ്ട്.